Connect with us

Kerala

വളാഞ്ചേരിയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു

Published

|

Last Updated

വളാഞ്ചേരി | ദേശീയപാത വളാഞ്ചേരി വട്ടപ്പാറയില്‍ പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞു. നിറയെ പാചക വാതകവുമായി പോവുകയായിരുന്ന കാപ്‌സ്യൂള്‍ ടാങ്കറാണ് മറിഞ്ഞത്.

വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ തിരുനല്‍വേലി സ്വദേശി അറമുഖ സ്വാമിയെ (38) പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴ്ചയിലേക്കു മറിഞ്ഞ ലോറിയില്‍ നിന്നും വാതകം ചോരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് അധികൃതര്‍ നടപടികള്‍ സ്വീകരിച്ചു. വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു.