Connect with us

International

ജോ ബൈഡന്റെ ഡിജിറ്റൽ മേധാവിയായി ഇന്തോ-അമേരിക്കൻ വംശജയായ മേധാ രാജ്

Published

|

Last Updated

വാഷിംഗ്ടൺ| ഇന്തോ-അമേരിക്കൻ വംശജയായ മേധാ രാജിനെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ഡോ ബൈഡന്റെ ഡിജിറ്റൽ ചീഫ് ഓഫ് സ്റ്റാഫ് ആയി തിരഞ്ഞെടുത്തു. ബൈഡന്റെ പ്രാചാരണപരിപാടികളുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റൽ വകുപ്പിന്റെ എല്ലാ മേഖലകളിലും മേധാ രാജിന്റെ സാന്നിധ്യം ഉണ്ടാകും.

തിരഞ്ഞെടുപ്പിന് ഇനി 130 ദിവസമാണുള്ളത്. അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും പാഴാക്കാതെ പ്രചാരണ പരിപാടികളിൽ സജീവമാകുമെന്ന് മേധ ലിങ്ക്ഡ്ഇന്നിൽ പറഞ്ഞു. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രചാരണപരിപാടികൾ പൂർണമായും വെർച്വൽ ക്യാമ്പയിൻ ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് വാർത്താ ചാനലായ സി എൻ എൻ പറയുന്നത്.

Latest