Connect with us

National

അപൂർവ ശസ്ത്രക്രിയക്ക് സാക്ഷിയായി മുംബൈ ആശുപത്രി

Published

|

Last Updated

മുംബൈ| കഴിഞ്ഞ ആഴ്ച അപൂർവ ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച് നാനാവതി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി. മുംബൈയിൽ നിന്നുള്ള 70 കാരിയാണ് വളരെ സങ്കീർണവും അപകടസാധ്യതയുള്ളതുമായ ട്രാൻസ് കത്തീറ്റർ ആർട്ടിക് വാൽവ് റീപ്ലേസ്‌മെന്റ് (ടി എ വി ആർ) ശാസ്ത്രക്രിയക്ക് വിധേയയായത്. ഇന്ത്യയിലെ ആദ്യ വനിതാ കാർഡിയോളജിസ്റ്റായ ഡോ. രേഖാ പഥകിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്നെത്തിയ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. എ ബി ഗോപാലമുരുഗനും സംഘവും ശാസ്ത്രക്രിയയിൽ പങ്കാളികളായി.

ലോക്കൽ അനസ്‌തേഷ്യ നൽകിയ ശേഷം രോഗിയുടെ അരക്കെട്ടിലൂടെ കത്തീറ്റർ കടത്തി അസുഖമുള്ള അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിക്കുകയായിരുന്നു ഡോക്ടർമാർ ചെയ്തത്. അതിസങ്കീർണമായ ശാസ്ത്രക്രിയ ആയിരുന്നിട്ടും ഓപ്പൺ ഹാർട്ട് ശാസ്ത്രക്രിയയുടെ അപകടസാധ്യതകൾ ഒഴിവാക്കാനും വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ കാലയളവ് കുറക്കാനുമാണ് ടി എ വി ആർ തിരഞ്ഞെടുത്തെന്ന് ഡോ.പഥക്ക് പറഞ്ഞു.

കൊറോണവൈറസ് വ്യാപനത്തിനിടെ മറ്റ് അസുഖങ്ങളുള്ള ഒരു വ്യക്തിക്ക് ഗുരുതരവും സങ്കീർണവുമായ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് കാർഡിയോളജിസ്റ്റുകളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അടുത്ത ദിവസം രാവിലെ ആശുപത്രിയുടെ ഇടനാഴികളിൽ കൂടി സന്തോഷത്തോടെ നടന്നാണ് അവർ വീട്ടിലേക്ക് പോയത്. ഡോ.പഥക് കൂട്ടിച്ചേർത്തു.

Latest