Connect with us

Covid19

ആട്ടിടയന് കൊവിഡ്; ആടുകളെ ക്വാറൻ്റൈനിലാക്കി

Published

|

Last Updated

ബെംഗളൂരു| ഗോഡെകെരെ ഗൊല്ലരഹട്ടി താലൂക്കിൽ ആട്ടിടയന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ 43 ആടുകളെ ക്വാറന്റൈനിലാക്കി. ഗ്രാമത്തിൽ അഞ്ച് ആടുകളെ ദുരൂഹസാഹചര്യത്തിൽ ചത്തനിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രോഗ ബാധിതനായ ആട്ടിടയന്റെ 43 ആടുകളെയും മറ്റ് കന്നുകാലിളുമായുള്ള സമ്പർക്കമൊഴിവാക്കാനായി ജക്കനഹള്ളിയിലെ ഒരു സ്ഥലത്താണ് ക്വാറന്റൈനിലാക്കിയത്.

ആടുകളെ കൊവിഡ് 19 പരിശോധനക്ക് വിധേയമാക്കാൻ ജില്ലാ മന്ത്രി ജെ സി മധുസ്വാമി ജില്ലാ ഭരണകൂടത്തിനും മൃഗസംരക്ഷണ വകുപ്പിനും നിർദേശം നൽകി. ആടുകളിലേക്ക് വൈറസ് വ്യാപിക്കുമെന്നും ഇത് മറ്റുള്ളവർക്ക് പകരുമെന്നുമുള്ളതിന് തെളിവുകളൊന്നുമില്ല. പക്ഷേ വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നതിനാൽ പരിശോധനാ ഫലം ലഭിക്കുന്നതുവരെ കന്നുകാലികളെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.