വാട്ട്‌സാപ്പ് ഉപയോഗത്തിലെ ദുരൂഹത: സൈന്യത്തിലെ മൂന്ന് തൊഴിലാളികള്‍ കശ്മീരില്‍ കസ്റ്റഡിയില്‍

Posted on: June 30, 2020 7:50 am | Last updated: June 30, 2020 at 10:10 am

കൊച്ചി | സംശയാസ്പദമായ ഏതാനും വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗങ്ങാണെന്ന് പറഞ്ഞ് കശ്മീരില്‍ മൂന്ന് ചമുട്ട് തൊഴിലാളികളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. സൈന്യത്തില്‍ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്യുന്ന മൂന്നു നാട്ടുകാരെയാണ് കസ്റ്റഡിയിലെടുത്തത്. പൂഞ്ചിലുള്ള ഭിംബേര്‍ ഗാലി മേഖലയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. പതിവ് പരിശോധനക്കിടെ സംശയം തോന്നിയതിനാലാണ് പിടികൂടിയത്. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ഇതുവരെ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു.