Connect with us

National

തത്കാല്‍ ട്രെയിനുകളിലേക്ക് റിസര്‍വേഷന്‍ തുടങ്ങി; ബുക്ക് ചെയ്യാനാവുക ജൂണ്‍ 30 മുതലുള്ള യാത്രകള്‍ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | തത്കാല്‍ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി. നിലവില്‍ സര്‍വീസ് നടത്തുന്ന 230 സ്പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള റിസര്‍വേഷനാണ് ആരംഭിച്ചത്. ജൂണ്‍ 30 മുതലുള്ള യാത്രകള്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. യാത്രക്ക് ഒരു ദിവസം മുമ്പാണ് ബുക്കിംഗ് നടത്തേണ്ടത്. എ സി കോച്ചിലേക്ക് രാവിലെ 10നും സ്ലീപ്പര്‍ ക്ലാസിലേക്ക് 11നുമാണ് ബുക്കിംഗ് ആരംഭിക്കുക. ഐ ആര്‍ സി ടി സി വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

അതേസമയം, സാധാരണ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ 120 ദിവസം മുമ്പു വരെ ബുക്ക് ചെയ്യാമെന്നും 30 പ്രത്യേക രാജധാനി ട്രെയിനുകള്‍ക്കും 200 പ്രത്യേക മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കും ഇത് ബാധകമാണെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest