Connect with us

National

റാഫേല്‍ യുദ്ധവിമാനങ്ങള്‍ ജൂലൈ 27ഓടെ ഇന്ത്യയിലെത്തും

Published

|

Last Updated

ന്യൂഡല്‍ഹി| ഫ്രഞ്ച് നിര്‍മിത റാഫേല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. ആദ്യസെറ്റ് യുദ്ധവിമാനങ്ങള്‍ ഹരിയാനയിലെ അംബാലയില്‍ ജൂലൈ 27ന് എത്തും.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് നാലോ ആറോ റാഫേല്‍ വിമാനങ്ങള്‍ ആകും ഇന്ത്യയിലെത്തുക. ആഗസ്റ്റോടെ അശ്വാരൂഢ വിഭാഗവും തയ്യാറാകും.

ഗോള്‍ഡന്‍ ആരോ എന്ന് പേരിട്ടിരിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ ആഗസ്റ്റോടെ തയ്യാറാകും. ഗെയിം ചെയ്ഞ്ചര്‍ ആയുധങ്ങളായ മീറ്റര്‍, സ്‌ക്ലാപ് മിസ്സൈലുകള്‍ ഇന്ത്യയില്‍ നേരത്തേ എത്തിയിട്ടുണ്ട്. തക്കന്‍ ഫ്രാന്‍സിലെ ഇസ്ട്ര പ്രദേശത്ത് നിന്ന് ഇന്ത്യന്‍ പൈലറ്റുമാരാണ് യുദ്ധവിമാനങ്ങള്‍ ഹരിയാനയിലെത്തിക്കുക. ഈ വര്‍ഷം ആറ് വിമാനങ്ങള്‍ നല്‍കും ബാക്കി 36 യുദ്ധവിമാനങ്ങള്‍ 2022ഓടെ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Latest