Connect with us

National

മുംബൈ ഭീകരാക്രമണം: സാജിദ് മിറിനെ കൈമാറണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

Published

|

Last Updated

ന്യൂഡൽഹി| 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകൻ പാക്കിസ്ഥാനിൽ സ്വതന്ത്രനായി കഴിയുകയാണെന്ന് കഴിഞ്ഞ ആഴ്ച അമേരിക്ക വെളിപ്പെടുത്തിയതിന് പിന്നാലെ ഇയാളെ കൈമാറണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലശ്കർ ഇ തൊയ്ബ ഗ്രൂപ്പിലെ സാജിദ് മിറിനെ കൈമാറാനാണ് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതെന്ന് സർക്കാർ അധികൃതർ അറിയിച്ചു.

റെയിൽവേ സ്റ്റേഷൻ, ജൂത കേന്ദ്രം, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് മൂന്ന് ദിവസം നീണ്ടുനിന്ന മുംബൈ ഭീകരാക്രമണത്തിൽ ആറ് അമേരിക്കകാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ലശ്കർ സ്ഥാപകൻ ഹാഫിസ് സയീദിനെതിരെ കഴിഞ്ഞ വർഷം പാക്കിസ്ഥാൻ നടപടിയെടുത്തിരുന്നെങ്കിലും മറ്റ് ഉന്നത തീവ്രവാദികൾക്ക് സുരക്ഷിത താവളം ഒരുക്കുന്നത് തുടരുകയാണെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 2019ലെ റിപ്പോർട്ടിൽ പറയുന്നു.

ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായി പ്രവർത്തിച്ച് തയ്യാറെടുപ്പുകളും ഗൂഢാലോചനയും നടത്തി എന്ന കുറ്റങ്ങൾചുമത്തിയ സാജിദിനെ കൈമാറാൻ കേന്ദ്രസർക്കാർ പല തവണ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീണ്ടും ആവശ്യപ്പെടുന്നു. അയാളെ കൈമാറണം.പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, പാക് വിദേശകാര്യ മന്ത്രാലയം ഈ ആവശ്യത്തിനെതിരെ പ്രതികരിച്ചിട്ടില്ല. കൂടാതെ പാക്കിസ്ഥആൻ തീവ്രവാദികളുടെ സുരക്ഷിത താവളമാണെന്ന യു എസ് ആരോപണം നിരസിക്കുകയും ചെയ്തു.

Latest