Connect with us

Kerala

ഷംന കാസിം കേസ്: മുഖ്യപ്രതി ഹാരിസ് പിടിയില്‍- നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ ചോദ്യം ചെയ്യുന്നു

Published

|

Last Updated

കൊച്ചി | നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഹാരിസ് പിടിയില്‍. കേസ് പുതിയ വിഴിതിരുവിലേക്ക് നീങ്ങുകയാണെന്നും വലിയ സ്വര്‍ണക്കടത്ത് റാക്കറ്റുമായി കേസിന് ബന്ധമുള്ളതായാണ് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതി ഹാരിസിന് സിനിമ മേഖലയുമായി അടുത്ത ബന്ധമാണുള്ളത്. നടന്‍ ധര്‍മജന്‍ ബോ്ള്‍ഗാട്ടിയെ സ്വര്‍ണം കടത്താന്‍ ഹാരിസ് സമീപച്ചതായാണ് വിവരം. ഈ വിഷയത്തെക്കുറിച്ച് അറിയുന്നതിന് ധര്‍മജന്‍ ബോള്‍ഗാട്ടിയെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചു. രണ്ട് കോടി ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് സ്വര്‍ണക്കടത്തിനായി വാഗ്ദാനം ചെയ്തതാണ് റിപ്പോര്‍ട്ട് . സ്വരര്‍ണക്കടത്ത് സംഘത്തിന്റെ പങ്ക് വ്യക്തമായതോടെ ഡി ആര്‍ ഐയും അന്വേഷണം തുടങ്ങും. അതിനിടെ കേസില്‍ ഇതിനകം അറസ്റ്റിലായ ഒരു പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഷംനയുടെ വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു.

തട്ടിപ്പ് സംഘത്തിലെ പ്രതികള്‍ കൂടുതല്‍ സിനിമാ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം താരങ്ങളിലേക്കും നീണ്ടത്. ഇതിന്റെ ഭാഗമായി നാല് താരങ്ങളില്‍നിന്ന് പോലീസ് വിവരങ്ങള്‍ തേടി. ഷംനയോടൊപ്പം വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോയില്‍ പങ്കെടുത്ത സിനിമാ താരങ്ങളില്‍നിന്നാണ് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയത് പ്രതിയും ആര്‍ട്ടിസ്റ്റുമായ ചെയ്യല്‍ ആരംഭിച്ചു.

പ്രതികളെ ഇന്ന് ഷംനയുടെ വീട്ടിലെത്തി മൊഴിയെടുക്കും. കേസില്‍ വിശദമായ മൊഴി ഇന്ന് ഷംനയില്‍ നിന്ന് എടുക്കും. ഇന്ന് ഉച്ചക്ക് ശേഷം ഹൈദരാബാദില്‍നിന്ന് കൊച്ചിയിലെത്തുന്ന ഷംന വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും മൊഴി നല്‍കുക. സിനിമ മേഖലയിലെ ചൂഷണവും തട്ടിപ്പും സംബന്ധിച്ച് പ്രതികള്‍ക്ക് എതിരെ നിരവധി പെണ്‍കുട്ടികള്‍ നേരത്തെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ചിലര്‍ ഇപ്പോള്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേസ് അന്വേഷണം തൃപ്തികരമാണെന്ന് ഷംനയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. തട്ടിപ്പിനിരയായ ചില പെണ്‍കുട്ടികള്‍ പരാതിയില്‍നിന്ന് പിന്മാറുന്നതില്‍ ആശങ്കയില്ലെന്നും തങ്ങള്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും ഷംനയുടെ മാതാവ് വ്യക്തമാക്കി.

കേസില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു മുഖ്യസൂത്രധാരനായ ഷെരീഫിന്റെ പ്രതികരണം. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസും അഷ്‌റഫുമാണ് ഷംന കാസിമില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചതെന്നും റഫീഖാണ് മോഡലുകളെ തടവില്‍ പാര്‍പ്പിച്ചതെന്നും ഇയാള്‍ പറഞ്ഞു.പ്രതികള്‍ക്കെതിരേ സ്വര്‍ണക്കടത്ത് ആരോപണങ്ങളും ഉയര്‍ന്നതോടെ കസ്റ്റംസും പോലീസില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണക്കടത്തിന് തെളിവ് ലഭിച്ചി.

---- facebook comment plugin here -----

Latest