Connect with us

National

പ്രതിരോധശേഷി വർധിപ്പിക്കാൻ 'സന്ദേഷ്' മധുരപലഹാരങ്ങൾ; തീരുമാനവുമായി ബംഗാൾ ഗവൺമെന്റ്

Published

|

Last Updated

കൊൽക്കത്ത| കൊവിഡ് 19 കാലഘട്ടത്തിൽ മധുരപ്രേമികൾക്ക് സന്തോഷം പകരുന്ന തീരുമാനവുമായി പശ്ചിമ ബംഗാൾ ഗവൺമെന്റ്. കൊവിഡ് 19 പശ്ചാത്തലത്തിൽ ആളുകളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന “സന്ദേഷ്” മധുരപലഹാരങ്ങൾ വിപണിയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പശുവിൻ പാലിൽ നിന്ന് ലഭിക്കുന്ന ചീസും സുന്ദർബൻസിൽ നിന്നുള്ള ശുദ്ധമായ തേനും ചേർത്താണ് ആരോഗ്യ സന്ദേഷ് തയ്യാറാക്കുന്നത്. ഇതിൽ ആരോഗ്യം പ്രദാനം ചെയ്യുന്ന തുളസി ഇലകളും അടങ്ങിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ വികസന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഔട്ട്‌ലെറ്റുകളിൽ നിർമിക്കുന്ന മധുരപലഹാരത്തിൽ കൃത്രിമ രുചികളും സുഗന്ധങ്ങളും ഉപയോഗിക്കുന്നില്ല. രണ്ട് മാസത്തിനുള്ളിൽ ഇത് മാർക്കറ്റിൽ എത്തും. സാധരണക്കാർക്ക് ഉചിതമായ വിലയായിരിക്കും നിശ്ചയിക്കുന്നത്. ഇത് കൊവിഡ് പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്നാണെന്നും കൊവിഡിനുള്ള മരുന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യം കൊൽക്കത്തയിലെ പ്രശസ്തമായ മധുരപലഹാര കമ്പനി കൊവിഡിനെ നേരിടാനായി പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഇമ്മ്യൂണിറ്റി സന്ദേഷ് പുറത്തിറക്കിയിരുന്നു. അതിൽ തുളസി, കുങ്കുമം, ഏലം, ഹിമാലയൻ തേൻ, എന്നിവ അടങ്ങിയിരുന്നു.

Latest