Connect with us

National

ശരദ് പവാര്‍ മഹാരാഷട്രയെ ബാധിച്ച കൊറോണയെന്ന് ബി ജെ പി എം എല്‍ എ; മറുപടിയുമായി അജിത് പവാര്‍

Published

|

Last Updated

മുംബൈ| എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനെതിരേ വിവാദ പ്രസ്താവന നടത്തിയ ബി ജെ പി എം എല്‍ എ ഗോപിചന്ദ് പദല്‍ക്കറിനെതിരേ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട് ഉപമുഖ്യമന്ത്രി അജിത് പവാര്‍.

മഹാരാഷ്ട്രയെ ബാധിച്ച കൊറോണയാണ് ശരദ് പവാറെന്ന് പദല്‍ക്കര്‍ പരിഹസിച്ചത്. ഒരോ വ്യക്തിയും സ്വന്തം മൂല്യം കണക്കിലെടുത്ത് വേണം സംസാരിക്കാന്‍. ആളുകള്‍ പരസ്പരം ബഹുമാനിക്കണം. ഇതാണ് നമ്മുടെ സംസ്‌കാരമെന്ന് ഇതിന് പദല്‍ക്കറിന് മറുപടിയായി അജിത് പവാര്‍ പറഞ്ഞു. മഹാരാഷട്രയിലെ ആദ്യ മുഖ്യമന്ത്രിയായ യശ്വന്തരോ ചവാന്‍ തങ്ങളെ ഇതാണ് പഠിപ്പിച്ചതെന്നും പവാര്‍ പറഞ്ഞു.

സതാര ജില്ലയിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അജിത് പവാര്‍. രദ് പവാറിന്റെ അനന്തരവനാണ് അജിത് പവാര്‍.

പദല്‍ക്കര്‍ ബി ജെ പി യോടൊപ്പം ഇല്ലാതിരുന്ന സമയത്ത് മോദിയെ വിശേഷിപ്പിച്ചത് എടുത്ത് നോക്കണ്ടതാണ്. ശരദ് പവാറിനെ എല്ലാവരും ബഹുമാനിക്കാറുണ്ട്. വലിയ ആളുകളെ കുറിച്ച് എന്തെങ്കിലും വിളിച്ച് പറഞ്ഞ് പ്രശ്‌സതരാകാനാണ് വിലകുറഞ്ഞ ചില ആളുകളുടെ ശ്രമമെന്നും അജിത് പവാര്‍ പറഞ്ഞു.

Latest