Connect with us

National

കിഴക്കന്‍ ലഡാക്കില്‍ വ്യോമസേനയെ വിന്യസിച്ച് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി| കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യത്തിന്റെ ആക്രമണ നീക്കങ്ങളെ ചെറുക്കുന്നതിനുള്ള സൈനിക പദ്ധതിയുടെ ഭാഗമായി ഗല്‍വാന്‍ മേഖലയിലെ തന്തപ്രധാനപരമായ പ്രദേശങ്ങളില്‍ ഇന്ത്യ വ്യോമസേനയെ വിന്യസിച്ചു.

ഈ മാസം 15ന് നടന്ന ആക്രമണത്തില്‍ ചൈനീസ് സൈനികരും മരിച്ചതായി റിപ്പോര്‍ട്ടുണ്ടെങ്കിലും എത്ര പേര്‍ മരിച്ചു എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഏത് പ്രതിസന്ധി വന്നാലും നേരിടാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയച്ചു.

സ്വദേശി നിര്‍മിതമായ ആകാശ് , ഇസ്‌റാഈല്‍ ചാരസംവിധാനം,സോവിയറ്റ് നിര്‍മിത മിസൈല്‍ ഉള്‍പ്പെടെയുള്ള വ്യോമസേന പ്രതിരോധ ആയുധങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ല വിമാനങ്ങള്‍ എന്നിവയും വ്യോമപ്രതിരോധ സംവിധാനത്തില്‍ വിന്യസിക്കും.

ചൈനീസ് സൈന്യത്തെ നേരിടുന്നതിനുള്ള സേനാ വിന്യാസം ശക്തിപ്പെടുത്തിയതായും ചൈനീസ് സൈന്യത്തില്‍ നിന്ന് അതിര്‍ത്തി നിയന്ത്രണ രേഖയില്‍ പ്രകോപനപരമായ എന്ത് നീക്കമുണ്ടായാലും നേരിടാന്‍ തയ്യാറാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Latest