Connect with us

National

മൻ കി ബാത്; മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Published

|

Last Updated

ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തന്റെ റേഡിയോ പരിപാടിയായ മൻ കി ബാതിൽ ജനങ്ങളോട് സംസാരിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന 66ാം എപ്പിസോഡിൽ കൊറോണവൈറസിനെ തുരത്താൻ രാജ്യം നടത്തിയ മികച്ച പ്രതിരോധമാർഗങ്ങളെക്കുറിച്ചും ഇനി ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊറോണക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തെക്കുറിച്ചാണ് മോദി പരിപാടിയിൽ പ്രധാനമായും സംസാരിക്കുക. പ്രത്യേകിച്ച് ആരോഗ്യപ്രവർത്തകരെപ്പോലെ മുൻനിരയിൽ നിന്ന് കൊവിഡിനെതിരെ യുദ്ധം നയിക്കുന്നവരെ കുറിച്ചും, രോഗത്തിൽ നിന്ന് കരകയറിയ ആളുകളുടെ അനുഭവങ്ങളും കഴിഞ്ഞ കുറെ എപ്പിസോഡുകളിൽ അദ്ദേഹം പങ്ക് വെച്ചിരുന്നു. നിലവിൽ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം അഞ്ച് ലക്ഷത്തിലധികമാണ്.

ഡൽഹി ഓൾ ഇന്ത്യ റേഡിയോയിൽ നിന്ന് ആരംഭിക്കുന്ന പ്രക്ഷേപണം എല്ലാ എ ഐ ആർ സ്റ്റേഷനുകളിലും എഫ് എം ഗോൾഡ്, എഫ് എം റെയിൻബോ ഉൾപ്പെടെയുള്ള എ ഐ ആർ എഫ് എം ചാനലുകൾ, പ്രാദേശിക റേഡിയോ സ്റ്റേഷനുകൾ, അഞ്ച് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ എന്നിവയിലൂടെയും കേൾക്കാം.

കൂടാതെ, ദൂരദർശനിൽ പ്രക്ഷേപണം ചെയ്യുന്നതിനോടൊപ്പം ഡി ഡി ന്യൂസ്, എ ഐ ആർ, പി എം ഓഫീസ്, വിവര പ്രക്ഷേപണ മന്ത്രാലയം എന്നിവയുടെ യുട്യൂബ് ചാനലിലും തത്സമയം കാണാം.

---- facebook comment plugin here -----

Latest