Connect with us

Covid19

ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ 80,000 കടന്നു; മഹാരാഷ്ട്ര 1.6 ലക്ഷത്തിലേക്ക്, 78,000 കവിഞ്ഞ് തമിഴ്‌നാട്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്ത് കൊവിഡ്- 19 സ്ഥിരീകരിച്ചവരുടെ എണ്ണം 80,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2948 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഡല്‍ഹിയിലെ മൊത്തം മരണം 2558 ആയി. പുതുതായി 66 പേരാണ് മരിച്ചത്.

അതിനിടെ, കഴിഞ്ഞ തിങ്കളാഴ്ചക്ക് ശേഷം ഒരു ദിവസത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 3000ല്‍ താഴെയാകുന്നത് ഇന്നാണ്. 24 മണിക്കൂറിനിടെ 2200 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രോഗമുക്തി നേടിയവരുടെ മൊത്തം എണ്ണം 49,301 ആയി. രോഗമുക്തി നിരക്ക് 61 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്ന മേഖലയാണ് ഡല്‍ഹി. ഇവിടെ ബെഡുകളുടെ ദൗര്‍ലഭ്യവുമുണ്ട്.

അതിനിടെ, രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധയുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം 1.6 ലക്ഷത്തിലേക്ക് കടക്കുകയാണ്. ശനിയാഴ്ച 5318 പോസിറ്റീവ് കേസുകളും 167 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം മരണങ്ങളില്‍ 86 എണ്ണം കഴിഞ്ഞ 48 മണിക്കൂറിനുള്ളിലും മറ്റുള്ളവ മുമ്പുള്ളതുമാണ്.

തമിഴ്‌നാട്ടില്‍ 3713 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ്- 19 പോസിറ്റീവ് കേസുകള്‍ 78000 കവിഞ്ഞു. മൊത്തം 78335 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 68 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണം 1025 ആയി. നിലവില്‍ 33213 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

---- facebook comment plugin here -----

Latest