Connect with us

National

അതിഥി തൊഴിലാളികള്‍ തൊഴിലിടങ്ങളിലേക്ക് മടങ്ങിത്തുടങ്ങി; ട്രെയിനുകള്‍ ഹൗസ്ഫുള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ഡൗണിനെ തുടര്‍ന്ന് സ്വദേശത്തേക് മടങ്ങിയ അതിഥി തൊഴിലാളികള്‍ തൊഴിലിടങ്ങളിലേക്ക് മടങ്ങിവരവ് തുടങ്ങി. ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് മുംബൈ, അഹമ്മദാബാദ്, അമൃത്സര്‍, ഹൗറ, ഡല്‍ഹി, സെക്കന്തറാബാദ് തുടങ്ങിയയിടങ്ങളിലേക്കുള്ള പ്രത്യേക ട്രെയിനുകളില്‍ അതിഥി തൊഴിലാളികളുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ 26 മുതല്‍ 30 വരെ കാലയളവില്‍ ഈ ട്രെയിനുകളില്‍ ഭൂരിഭാഗത്തിലും ബുക്കിംഗ് പൂര്‍ണമാണ്. നിരവധി പേര്‍ വെയിറ്റിംഗ് ലിസ്റ്റിലുമുണ്ട്. 60 ട്രെയിനുകളില്‍ ഇതിനകം ബുക്കിംഗ് പൂര്‍ണമായിക്കഴിഞ്ഞു. മറ്റു 11 ട്രെയിനുകളില്‍ 90 ശതമാനത്തില്‍ അധികം ബുക്കിംഗ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റെയില്‍വേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തൊഴിലാളികളുടെ വന്‍ തോതിലുള്ള ഒഴുക്ക് വിപരീത കുടിയേറ്റത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിര്‍ത്തിപ്രദേശങ്ങളിലെ വീടുകളിലേക്ക് പോയ കുടിയേറ്റ തൊഴിലാളികളാണ് മടങ്ങുന്നവരില്‍ ഏറെയും. ലോക്ഡൗണ്‍ ഇളവ് ചെയ്തതിനെ തുടര്‍ന്ന് ബിസിനസ് മേഖലകള്‍ സജീവമാകുമ്പോള്‍ കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

കൊവിഡ് ഭീതി കാരണം കുടിയേറ്റ തൊഴിലാളികള്‍ ഏറെക്കാലം വീടുകളില്‍ തുടരുമോയെന്ന ആശങ്കക്ക് കൂടി പരിഹാരമാകുയാണ് വിപരീത കുടിയേറ്റ പ്രവണത. സാമ്പത്തിക മേഖല ശക്തിപ്പെടുമ്പോള്‍ തൊഴിലാളികളെ കിട്ടാതിരിക്കുമോ എന്ന ആശങ്കയും വേണ്ടതില്ലാ എന്ന് ഇത് വ്യക്തമാക്കുന്നു.

---- facebook comment plugin here -----

Latest