സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

Posted on: June 27, 2020 1:07 pm | Last updated: June 27, 2020 at 5:52 pm

തിരുവനന്തപുരം  |സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല.

എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും മറ്റ് തീവ്രബാധിത മേഖലകളിലും ജാഗ്രത നിര്‍ദേശം നിലനില്‍ക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.നാളെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു

കഴിഞ്ഞ രണ്ടാഴ്ചകളായി സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ചിരുന്നു. ഈ ദിവസങ്ങളില്‍ നല്‍കിയ ഇളവുകള്‍ പരിശോധിച്ചാണ് ഇനി ഞായറാഴ്ചകളിലെ അടച്ചിടല്‍ തുടരേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഉടന്‍ ഇത് സംബന്ധിച്ച് വിശദമായ ഉത്തരവിറക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.