Connect with us

Kerala

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ്: പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്ന് തുടങ്ങും

Published

|

Last Updated

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്ന് തുടങ്ങും. കേസിലെ മുഖ്യപ്രതി റെഫീഖ് ഉള്‍പ്പടെയുള്ളവരെ കഴിഞ്ഞ ദിവസം ജില്ലാ കോടതി അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പരാതിക്കാരായ പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രതികള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

കൂടുതല്‍ പെണ്‍കുട്ടികളെ പ്രതികള്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ, നടി ഷംന കാസിമിനെ കല്ല്യാണ തട്ടിപ്പില്‍ പെടുത്തിയതിലുള്ള പണമിടപാട് ബന്ധങ്ങളെ കുറിച്ചും ഇന്നത്തെ ചോദ്യം ചെയ്യലില്‍ പോലീസ് വ്യക്തത വരുത്തും. സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളിലും പ്രതികളെ ചോദ്യം ചെയ്യും. ആദ്യം അറസ്റ്റിലായ നാല് പ്രതികളെ കൂടാതെ കേസില്‍ പങ്കുള്ള അബ്ദുല്‍ സലാം, അബൂബക്കര്‍ എന്നീ രണ്ട് പേര്‍ കൂടി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.

Latest