Connect with us

Covid19

സഊദിയില്‍ 3,938 പേര്‍ക്കു കൂടി കൊവിഡ്; 46 മരണം

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ 3,938 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 46 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 174,577 ആയി ഉയര്‍ന്നതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച 2,589 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 120,471 ആയി. രോഗം ബാധിച്ച് 52,632 പേരാണ് വിവിധ ആശുപത്രികളിലുള്ളത്. ഇവരില്‍ 2,273 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്- 346. ഹുഫൂഫ്- 332, അല്‍മുബറസ്- 294, ഖമിസ് മുശൈത്ത്- 274, ജിദ്ദ- 243, അല്‍-ഖത്തീഫ്- 237, റിയാദ്- 217, അല്‍-ഖോബാര്‍ – 205, മക്ക- 184, തായിഫ്- 157, മദീന- 148, ഹഫര്‍ അല്‍-ബാത്തിന്‍- 119, ഹാഇല്‍- 100 എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം.

കൊവിഡ് ബാധിച്ച വ്യക്തിയില്‍ നിന്നും ഒരു കുടുംബത്തിലെ പതിനാറ് പേരിലേക്ക് രോഗം പടര്‍ന്നു. ഉയര്‍ന്ന രക്തസമ്മര്‍ദവും അണുബാധയും മൂലം ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ്, ജിദ്ദ, മദീന, മക്ക എന്നീ പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയതോടെ രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി.