Connect with us

Covid19

കൊവിഡ്; ചെന്നൈയില്‍ ഒരു മലയാളി കൂടി മരിച്ചു

Published

|

Last Updated

ചെന്നൈ | ചെന്നൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി സതീഷ് കുമാര്‍ (46) ആണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍
അധ്യാപകനായിരുന്ന സതീഷ് കുമാറിനെ കടുത്ത പനിയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് മദ്രാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ 74,622 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 957 പേര്‍ മരിച്ചു. 41,357 പേര്‍ രോഗമുക്തരായി. ചെന്നൈയില്‍ മാത്രം 1956 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

---- facebook comment plugin here -----

Latest