പ്രീമിയര്‍ ലീഗ് കിരീടം ആദ്യമായി ലിവര്‍പൂളിലേക്ക്

Posted on: June 26, 2020 7:11 am | Last updated: June 26, 2020 at 9:12 am

ലണ്ടന്‍ |  ഏഴ് മത്സരങ്ങള്‍ ഇനിയും ബാക്കിയിരിക്കെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ച് ലിവര്‍പൂള്‍. ലീഗിലെ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് പരാജയപ്പെട്ടതോടെയാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെ 4-0നു ലിവര്‍പൂള്‍ തകര്‍ത്തിരുന്നു.

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഫസ്റ്റ് ഡിവിഷന്‍ ലീഗ് പ്രീമിയര്‍ ലീഗ് എന്ന് നാമകരണം ചെയ്തതിന് ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍മാരാകുന്നത്. ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് ഫസ്റ്റ് ഡിവിഷന്‍ കിരീടം 18 തവണ ലിവര്‍പൂള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഫസ്റ്റ് ഡിവിഷന്‍ 1992-ല്‍ പ്രീമിയര്‍ ലീഗ് എന്ന പേര് സ്വീകരിച്ച ശേഷം കഴിഞ്ഞ 30 വര്‍ഷമായി കിരീടത്തിനായി ലിവര്‍പൂള്‍ കാത്തിരിക്കുകയായിരുന്നു. 1989-90 സീസണിലാണ് ലിവര്‍പൂള്‍ അവസാനമായി ഫസ്റ്റ് ഡിവിഷന്‍ ചാമ്പ്യന്മാരായത്.