Connect with us

Covid19

വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ഇനി വിമാനത്താവളത്തില്‍ തന്നെ ആന്റിബോഡി പരിശോധന

Published

|

Last Updated

തിരുവനന്തപുരം | വിദേശത്തു നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ ആന്റി ബോഡി പരിശോധന നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണം ഉണ്ടായതിനു ശേഷം പ്രത്യക്ഷപ്പെടുന്ന ഐ ജി എം, ഐ ജി ജി ആന്റിബോഡികളാണ് പരിശോധിക്കുക. ഇവ കണ്ടെത്തിയാല്‍ പി സി ആര്‍ ടെസ്റ്റ് നടത്തും. അതേസമയം, ആന്റിബോഡി പരിശോധന നെഗറ്റീവായാലും രോഗമില്ലെന്ന് പറയാന്‍ സാധിക്കില്ല. രോഗാണു ശരീരത്തിലുണ്ടെങ്കിലും രോഗലക്ഷണം കാണുന്നത് വരെയുള്ള സമയത്ത് പരിശോധന നടത്തിയാല്‍ ഫലം നെഗറ്റീവായിരിക്കും. അതിനാല്‍ ആന്റിബോഡി പരിശോധന നെഗറ്റീവാകുന്നവര്‍ക്കും പിന്നീട് കൊവിഡ് ഉണ്ടായിക്കൂടെന്നില്ല. അതിനാല്‍ അവരും കര്‍ശനമായ സമ്പര്‍ക്ക വിലക്കില്‍ കഴിയേണ്ടതാണ്.

പുറത്തു നിന്നെത്തിയവരില്‍ ഏഴ് ശതമാനം പേരില്‍ നിന്ന് മാത്രമാണ് രോഗം പടര്‍ന്നതെന്നും 93 ശതമാനം ആളുകളില്‍ നിന്നും രോഗം വ്യാപിക്കാതെ തടയാന്‍ സാധിച്ചുവെന്നാണ് ഇതിനര്‍ഥമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

---- facebook comment plugin here -----

Latest