Connect with us

National

പതിനെട്ടാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു; പെട്രോളിന് 16 പൈസയുടേയും ഡീസലിന് 12 പൈസയുടേയും വര്‍ധന

Published

|

Last Updated

കൊച്ചി | തുടര്‍ച്ചയായ പതിനെട്ടാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് ലിറ്ററിന് മേല്‍ വര്‍ധിപ്പിച്ചത്.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 80.18 രൂപയും ഡീസലിന് 75.04 രൂപയുമായി. കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ പെട്രോളിന് 10.04 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.