കുത്തിവെപ്പെടുത്ത ആരോഗ്യപ്രവർത്തകക്ക് കൊവിഡ്; 60ലധികം കുട്ടികളെ നിരീക്ഷണത്തിലാക്കി

Posted on: June 24, 2020 2:02 pm | Last updated: June 24, 2020 at 2:02 pm

കൊച്ചി | എറണാകുളം ചൊവ്വരയിൽ ആരോഗ്യപ്രവർത്തകക്കും ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 60ലധികം കുട്ടികൾ നിരീക്ഷണത്തിൽ. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങൾ കണ്ട ദിവസം ഇവർ നിരവധി കുട്ടികൾക്ക് കുത്തിവെപ്പ് എടുത്തിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കുട്ടികളെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ച ഇവരുടെ ഭർത്താവിന്റെ സമ്പർക്ക പട്ടികയും തയ്യാറാക്കുന്നുണ്ട്. നിലവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടർമാരടക്കം ഒമ്പത് പേരും നിരീക്ഷണത്തിലാണ്.

ALSO READ  ഒരു 65,000 കോടി പോട്ടെയെന്നു വെക്കണം