Connect with us

Covid19

ഏഴ് ദിവസത്തിനുള്ളില്‍ കൊവിഡ് ഭേദമാകും, പുതിയ മരുന്നുമായി രാംദേവ്; ഇടപെട്ട് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | ഏഴ് ദിവസത്തിനുള്ളില്‍ കൊവിഡ്- 19 സുഖപ്പെടുത്തുന്ന ആയുര്‍വേദ മരുന്ന് വികസിപ്പിച്ചെന്ന അവകാശവാദവുമായി പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ്. കേന്ദ്ര സര്‍ക്കാര്‍ ഈ മരുന്നുകളുടെ വിശാദംശങ്ങള്‍ തേടി. മരുന്നുകള്‍ പരിശോധിക്കും വരെ ഇവ സംബന്ധിച്ച പരസ്യവും പ്രചാരണവും നിര്‍ത്തിവെക്കാനും കേന്ദ്രം ഉത്തരവിട്ടു.

“കൊറോണില്‍, സ്വാസരി” എന്നീ മരുന്നുകളാണ് രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി വികസിപ്പിച്ചത്. രാജ്യത്തുടനീളം 280 രോഗികളില്‍ പരീക്ഷിച്ചതിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇവ വികസിപ്പിച്ചത്. കൊറോണ കിറ്റിലാണ് ഈ മരുന്നുകള്‍ ലഭിക്കുക. കിറ്റിന് 545 രൂപയാകും. ഒരാഴ്ചക്കുള്ളില്‍ രാജ്യമൊട്ടാകെ വില്‍ക്കുമെന്നും രാംദേവ് പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആയുഷ് മന്ത്രാലയം വിശദാംശങ്ങള്‍ തേടിയത്. മരുന്നുകളിലെ സംയുക്തങ്ങള്‍, ഗവേഷണ ഫലങ്ങള്‍, ഗവേഷണം നടത്തിയ ആശുപത്രികള്‍, ഇന്‍സ്റ്റിറ്റിയൂഷനല്‍ എതിക്‌സ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ടോ, ക്ലിനിക്കല്‍ പരീക്ഷണത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നോ തുടങ്ങിയ വിവരങ്ങളാണ് മന്ത്രാലയം തേടിയത്.

Latest