Connect with us

National

ആർ ജെ ഡിയിലെ അഞ്ച് സിറ്റിംഗ് പാർട്ടി എം എൽ സികൾ നിതീഷ് കുമാറിന്റെ ജെ ഡി യുവിലേക്ക്

Published

|

Last Updated

ന്യൂഡൽഹി| ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലാലു യാദവിന്റെ രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി)പാർട്ടിക്ക് കനത്ത തിരിച്ചടി. ആർ ജെ ഡിയിലെ അഞ്ച് സിറ്റിംഗ് പാർട്ടി എം എൽ സികൾ (മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ) മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ (ജനതാദൾ യുണൈറ്റഡ്) ജെ ഡി യുവിൽ ചേർന്നതോടെയാണ് ആർ ജെ ഡിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. രാധ ചരൺ ഷാ (2015), സഞ്ജയ് പ്രസാദ് (2015), ദിലീപ് റായ് (2015), എം ഡി കമർ ആലം (2016), രൺവിജയ് കുമാർ സിംഗ് (2016) എന്നിവരാണ് ജെ ഡി യുവിൽ ചേർന്നത്. ഒക്‌ടോബർ മുതൽ നവംബർ വരെയാണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിലവിൽ ആർ ജെഡിക്ക്  മൂന്ന് എം എൽ സികളാണ് ഉള്ളത്. മൊത്തം എട്ട് എം എൽ സികളാണുണ്ടായിരുന്നത്. ജെ ഡിയുവിലേക്ക് ഔദ്യോഗികമായി ചേരുന്നത് സംബന്ധിച്ചുള്ള കത്ത് ജെ ഡി യു ചീഫ് വിപ്പ് റീനാ ദേവി നിയമസഭാ സമിതിയുടെ ആക്ടിംഗ് ചെയർമാന് കൈമാറി.

75 അംഗ കൗൺസിലിലെ 21 എം എൽ സികളുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയായ ജെഡിയുവിന് നിലവിൽ 46 സീറ്റുകളിൽ 29 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. 16 എം എൽ സികളാണ് ബി ജെ പിക്കുള്ളത്. കൂടാതെ ഒരു സ്വതന്ത്ര എം എൽ സിയുടെ പിന്തുണയുമുണ്ട്. ഒമ്പത് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ ആറിന് ഷെഡ്യൂൾ ചെയ്യും.

---- facebook comment plugin here -----

Latest