Ongoing News
ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തി ഈ വര്‍ഷവും ഹജ്ജ് കര്‍മ്മങ്ങള്‍ നടത്തും: സഊദി ഹജ്ജ് മന്ത്രാലയം

ദമാം | തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തി ഈ വര്‍ഷവും ഹജ്ജ് കര്‍മ്മങ്ങള്‍ നടത്തുമെന്ന് സഊദി ഹജ്ജ് മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആഗോളവ്യാപകമായി കൊവിഡ് വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളെ കുറിച്ച് കൂടുതല്‍ പഠനം നടത്തിയതിന് ശേഷം അറിയിക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു
ഈ വര്‍ഷം വിദേശത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അനുമതി ഉണ്ടാവില്ല . സഊദിയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമായിരിക്കും അനുമതി നല്‍കുകയെന്നും മന്ത്രാലയം അറിയിച്ചു .സാമൂഹിക അകലം പാലിച്ചും, ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചുമായിരിക്കും ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുക .ലോകരാജ്യങ്ങളില്‍ കൊവിഡ് വ്യാപകമായതും, മരണ സംഖ്യ വര്‍ധിച്ചതുമാണ് വിദേശ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണം