Connect with us

Covid19

കൊവിഡ് വ്യാപനം: ബംഗളൂരുവില്‍ നാലിടത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

Published

|

Last Updated

ബംഗളൂരു | കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബംഗളൂരുവില്‍ നാലിടങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പെടുത്താന്‍ തീരുമാനം. കെ ആര്‍ മാര്‍ക്കറ്റ്, ചാംരാജ്‌പേട്ട്, കലാശിപാളയം, ചിക്‌പേട്ട് എന്നിവിടങ്ങളിലാണ് ലോക്ഡൗണ്‍ ഏര്‍പെടുത്താന്‍ തീരുമാനിചചതെന്ന് റെവന്യൂ മന്ത്രി ആര്‍ അശോക അറിയിച്ചു.

അണ്‍ലോക് ഒന്നിന്റെ ഭാഗമായി ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരുന്നു. ഇതേതുടര്‍ന്ന് ബ്രൂഹത്ത് ബെംഗളൂരു മഹാനഗര പാലിക അധികൃതര്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തേണ്ട സ്ഥലങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാറിന് കൈമാറുകയായിരുന്നു. ഇത് പരിശോധിച്ച ശേഷം മുഖ്യമന്ത്രി യദിയൂരപ്പ ലോക്ഡൗണ്‍ ഏര്‍പെടുത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരുന്നു. ഇതില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തിയ കേന്ദ്രങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ നടപ്പാക്കാനാണ് തീരുമാനമായത്. ക്ലസ്റ്ററുകളില്‍ വെച്ച് തന്നെ രോഗികളെ പരിശോധിക്കുകയും ഗുരുതര രോഗികളെ മാത്രം കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

കര്‍ണാടകയില്‍ ഇതുവരെ 9150 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 137 പേര്‍ മരിച്ചു. 5618 പേര്‍ക്ക് രോഗം ഭേദമായി. 3395 പേര്‍ ചികിത്സയില്‍ കഴിയുന്നു.