Covid19
ലോകത്ത് ആദ്യമായി ഒരു ദിനം 1,83,000 കൊവിഡ് രോഗികള്‍; വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക് | ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ നടുക്കം രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന. 24 മണിക്കൂറിനിടെ 1,83,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 90 ലക്ഷവും കടന്ന് കുതിക്കുകയാണ്. ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനനുസരിച്ച് കൂടുതല്‍ രോഗികളെ കണ്ടെത്താനാകുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതേസമയം രോഗികളുടെ എണ്ണം ചുരുക്കാന്‍ ടെസ്റ്റുകള്‍ കുറക്കണമെന്ന് ഉത്തരവിട്ടതായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും അധികം കൊവിഡ് കേസുകള്‍ ഇന്നും റിപോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 23000ന് മുകളിലും ബ്രസീലില്‍ 14000ന് മുകളിലുമാണ് പുതിയ കേസുകള്‍. അതേസമയം ലോകത്ത് ആകെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവര്‍ ഒരു കോടിയിലേക്ക് നീങ്ങുകയാണ്.
ഇറാഖിലെ പ്രമുഖ ഫുട്‌ബോള്‍ താരം അഹമ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു. 56 വയസ്സായിരുന്നു. ബാഗ്ദാദിലെ ആശുപത്രിയില്‍ ഒരാഴ്ച മുന്‍പാണ് കോവിഡ് ബാധിച്ച് അദ്ദേഹത്തെ ചികിത്സക്ക് എത്തിച്ചത്. റാദിയുടെ മരണത്തില്‍ ഫിഫ ദുഖം രേഖപ്പെടുത്തി.