Gulf
രാജ്യാന്തര അഭയാർഥി ദിനം; ശൈഖ് മുഹമ്മദ് ചരക്ക് വിമാനം അയച്ചു

ദുബൈ | രാജ്യാന്തര അഭയാർഥി ദിനത്തിൽ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ബുർകിന ഫാസോ രാജ്യത്തേക്ക് ചരക്കുകൾ നിറച്ച ചാർട്ടർ വിമാനം അയച്ചു. ബുർകിന ഫാസോയുടെ തലസ്ഥാനമായ യോഗാദുഗുവിനായി ലക്ഷ്യമിട്ട വിമാനം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 100 ടൺ ചരക്കുകളുമായാണ് പോയത്.
ജീവൻ രക്ഷിക്കുന്നതിനും അഭയാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായുള്ള ആഗോള സംഘടനയായ യുഎൻഎച്ച്സിആർ അടുത്തിടെ 600,000 ത്തിലധികം അഭയാർത്ഥികളെ കണ്ടെത്തിയിട്ടുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സംരക്ഷണത്തിനും സഹായത്തിനുമായി സെൻട്രൽ സഹേൽ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇത് വരും ആഴ്ചകളിൽ ഗണ്യമായി വളരും. ശൈഖ് മുഹമ്മദ് ബിൻ റാശിദിന്റെ ദർശനം ജീവ കാരുണ്യങ്ങൾക്ക് ഒരു ഉത്തമ ഉദാഹരണമാണെന്ന് ഇന്റർനാഷണൽ സൂപ്പർവിഷൻ പരമോന്നത കമ്മിറ്റിയുടെ ചെയർമാൻ മുഹമ്മദ് ഇബ്രാഹിം അൽ ശൈബാനി പറഞ്ഞു.