Kerala
കരഞ്ഞതിന് അച്ഛന്‍ കട്ടിലില്‍നിന്നും വലിച്ചെറിഞ്ഞ കുഞ്ഞിന്റെ നില ഗുരുതരം

അങ്കമാലി | കരഞ്ഞതിന് അച്ഛന്‍ കട്ടിലില്‍നിന്ന് വലിച്ചെറിഞ്ഞ 54 ദിവസം പ്രായമായ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജിലാണ് പിഞ്ചുകുഞ്ഞ് ചികിത്സയില്‍ കഴിയുന്നത്.
സംഭവത്തില്‍ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്ത കുഞ്ഞിന്റെ അച്ഛന്‍ അങ്കമാലി സ്വദേശി ഷൈജു തോമസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ 18നാണ് കുഞ്ഞിനോട് പിതാവ് ക്രൂരത കാണിച്ചത്. രാത്രി കുഞ്ഞ് കരഞ്ഞതിനെത്തുടര്‍ന്ന് ഷൈജു തോമസ് കുഞ്ഞിന്റെ കാലില്‍ പിടിച്ച് വായുവില്‍ ചുഴറ്റി വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട കുഞ്ഞിനെ ഇരുവരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കട്ടിലില്‍ നിന്നും വീണുവെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത് . സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
നേപ്പാള്‍ സ്വദേശിനിയാണ് കുഞ്ഞിന്റെ അമ്മ. ഷൈജു തോമസിനൊപ്പം അങ്കമാലിയിലാണ് ഇവര്‍ താമസിക്കുന്നത്. പെണ്‍കുഞ്ഞ് ആയതിലുള്ള ദേഷ്യവും പിതൃത്വത്തിലുള്ള സംശയവുമാണ് ഷൈജു തോമസ് ക്രൂരമായി പെരുമാറിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
കുഞ്ഞിന്റെ തലക്കാണ് പരുക്കേറ്റിട്ടുള്ളത്.