Connect with us

Covid19

സഊദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 46 മരണം

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ കൊവിഡ്- 19 ബാധിച്ച് ഇരുപത്തിനാല് മണിക്കൂറിനിടെ 46 പേര്‍ മരിക്കുകയും 3,941 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 154,233 ആയി. മരിച്ചവരുടെ എണ്ണം 1,230 ആയി ഉയര്‍ന്നു.

രാജ്യത്തെ വിവിധ ആശുപത്രികളില്‍ 54,086 പേരാണ് ചികിത്സയില്‍ കഴിയുന്നത്, ഇവരില്‍ 1,955 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. ശനിയാഴ്ച 3,153 പേര്‍ കൂടി രോഗമുക്തി നേടിയതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 98,917 ആയി. കഴിഞ്ഞ ഒരാഴ്ചയായി റിയാദില്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ്. 740 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ശനിയാഴ്ച്ച രോഗം സ്ഥിരീകരിച്ചവരില്‍ 60 ശതമാനം സ്വദേശികളും 40 ശതമാനം വിദേശികളുമാണ്. ഇവരില്‍ 34 ശതമാനം സ്ത്രീകളും 66 ശതമാനം പുരുഷന്മാരുമാണ്. രോഗബാധിതരെ കണ്ടെത്തുന്നതിനായി ആരോഗ്യ മന്ത്രാലയം ഇതുവരെ 1248997 ടെസ്റ്റുകളാണ് പൂര്‍ത്തിയാക്കിയത്. ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ വന്നതോടെ 24 മണിക്കൂറിനിടെ 24,708 പേരെ കോവിഡ് പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു.

Latest