Connect with us

Covid19

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ എം എല്‍ എക്ക് കൊവിഡ്

Published

|

Last Updated

കൊവിഡ് പരിശോധനക്ക് വേണ്ടി ഭോപ്പാലിലെ ആശുപത്രിയിലെത്തിയ എം എല്‍ എമാര്‍

ഭോപ്പാല്‍ | മധ്യപ്രദേശില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ബി ജെ പിയുടെ എം എല്‍ എക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതോടെ, വോട്ട് ചെയ്ത മറ്റ് നിയമസഭാംഗങ്ങള്‍ പരിഭ്രാന്തിയിലാണ്. ഇന്ന് നിരവധി എം എല്‍ എമാരാണ് കൊറോണവൈറസ് പരിശോധന നടത്താന്‍ ആശുപത്രികളിലെത്തിയത്.

രോഗം സ്ഥിരീകരിക്കപ്പെട്ട എം എല്‍ എ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് സ്രവ സാമ്പിള്‍ പരിശോധനക്ക് നല്‍കിയത്. വൈകിട്ടോടെ പോസിറ്റീവ് ആണെന്ന ഫലം വന്നു. ഇന്ന് ബി ജെ പി നിയമസഭാംഗങ്ങളായ യശ്പാല്‍ സിംഗ് സിസോദിയ, ദിലിപ് മക്വാന, ദേവിലാല്‍ ധകഡ് തുടങ്ങിയവര്‍ ഭോപ്പാലിലെ ജെ പി സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധനക്കെത്തിയിരുന്നു.

പോസിറ്റീവ് ആയ എം എല്‍ എക്കൊപ്പം രണ്ട് ദിവസം മുമ്പ് പല ബി ജെ പി. എം എല്‍ എമാരും അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു. മധ്യപ്രദേശില്‍ ഇതുവരെ 11500ലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ഞൂറോളം പേര്‍ മരിച്ചിട്ടുമുണ്ട്.

Latest