Kerala
ജോസ് കെ മാണിക്കുള്ളത് കരാര്‍ ലംഘനത്തിന്റേയും വാക്ക് മാറ്റത്തിന്റേയും നീണ്ട ചരിത്രം: പി ജെ ജോസഫ്

തൊടുപുഴ | കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന യു ഡി എഫ് അന്ത്യശാസനം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം തള്ളിയ സാഹചര്യത്തില്‍ കടുത്ത വിമര്‍ശനവുമായി പി ജെ ജോസഫ് രംഗത്ത്. വാക്ക് ലംഘിച്ച ജോസ് കെ മാണിക്കെതിരെ യു ഡി എഫ് നടപടി എടുക്കും. വാക്ക് മാറ്റത്തിന്റേയും കരാര്‍ ലംഘനത്തിന്റേയും നീണ്ട ചരിത്രമാണ് ജോസ് കെ മാണിക്കുള്ളത്. ഇതിനെതിരെ നടപടി എടുക്കുമെന്നും ജോസഫ് പറഞ്ഞു.
ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനത്തിനെതിരെ തൊടുപുഴയില്‍ നടക്കുന്ന പാര്‍ട്ടിയുടെ ഹൈപവര്‍ യോഗത്തിന്റെ മുന്നോടിയായാണ് പി ജെ ജോസഫിന്റെ പ്രതികരണം. മുന്നണി തീരുമാനം അംഗീകരിക്കാന്‍ എല്ലാ കക്ഷികള്‍ക്കും ഉത്തരവാദിത്തമുണ്ട്. ജോസ് കെ മാണി എല്ലാ ധാരണകളും ലംഘിച്ചെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----