Connect with us

Covid19

സഊദിയിലെ ജുബൈലിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

Published

|

Last Updated

ചെര്‍പ്പുളശ്ശേരി/ദമാം | ഒറ്റപ്പാലം ചളവറ സ്വദേശി കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചു. ചളവറ ഉള്ളാട്ടില്‍ വട്ടൊള്ളി വീട്ടില്‍ ദയാശീലന്‍ (62) ആണ് മരിച്ചത്. സഊദിയിലെ അല്‍ജുബൈയില്‍ ഇരുപത്തി അഞ്ച് വർഷമായി ഒരു സ്വകാര്യ കമ്പനിയില്‍ മെയിനന്റ്‌സ് സൂപ്രവൈസറായി ജോലിചെയ്തുവരികയായിരുന്നു.
വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് മരണം. സംസ്‌കാരം തിങ്കളാഴ്ച സൗദിയില്‍ നടക്കും. ഇതിനുള്ള അനുമതി പത്രം ബന്ധുക്കള്‍ എംബസി മുഖേന നല്‍കി. രണ്ടു ദിവസമായി അവിടെ അവധിയായതിനാല്‍ തിങ്കളാഴ്ചയെ സംസ്‌കാരം നടക്കൂ.
പനി വന്നതിനെ തുടര്‍ന്ന് അല്‍മോ സൗത്ത് ആശുപത്രിയില്‍ കാണിച്ചു. വീട്ടില്‍ ചികിത്സ നടത്താനായിരുന്നു നിര്‍ദേശം. പിന്നിട് ശ്വാസതടസ്സം വന്നതിനെ തുടര്‍ന്ന് 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ച് പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.  രോഗം ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ  കഴിയവെയാണ് മരണം സംഭവിച്ചത്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
ഭാര്യ: നിര്‍മ്മല. മകള്‍: ശ്രുതി. മകളുടെ വിവാഹം ഉറപ്പിച്ചു വെച്ചതായിരുന്നു. മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക് ഡൗൺ മൂലം വിമാന സർവ്വീസുകൾ മുടങ്ങിയതിനാൽ നാട്ടിലെത്താൻ കഴിഞ്ഞിരുന്നില്ല. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, മോഹനകൃഷ്ണന്‍ (ഇരുവരും ഗള്‍ഫ്), പരേതരായ രാമചന്ദ്രന്‍, ശശിധരന്‍. രാമചന്ദ്രന്‍ രണ്ട് വര്‍ഷം മുമ്പ് ഗള്‍ഫില്‍ മരണപ്പെടുകയായിരുന്നു.

 

Latest