National
ഗാംഗുലിയുടെ കുടുംബാംഗങ്ങൾക്ക് കൊവിഡ്; സഹോദരൻ ഐസൊലേഷനിൽ

കൊൽക്കത്ത| ബി സി സി ഐ പ്രസിഡന്റും മുൻ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലിയുടെ കുടുംബാംഗങ്ങൾക്ക് കൊവിഡ്. സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ സ്‌നേഹാശിഷിന്റെ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ബംഗാൾ ആരോഗ്യ വകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്. സ്‌നേഹാശിഷിൻ്റെ ഭാര്യാ മാതാപിതാക്കൾക്ക് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. മോമിൻപുരിലെ വീട്ടിലെ ഇവരുടെ വേലക്കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇവരെല്ലാം നഗരത്തിലെ ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിൽ ചികിത്സയിലാണെന്നും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും അധികൃതർ അറിയിച്ചു.
---- facebook comment plugin here -----