Kerala
നിപ്പാ രാജകുമാരിക്ക് ശേഷം കൊവിഡ് റാണി; ആരോഗ്യമന്ത്രിയെ പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കൊച്ചി| സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വിവാദ പരാമർശവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട്ട് നിപ്പാ രോഗം വ്യാപിച്ചപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്കിടക്ക് ഗസ്റ്റ് റോളിൽ വന്ന് പോകുന്ന ആൾ മാത്രമായിരുന്നു ആരോഗ്യമന്ത്രിയെന്നാണ് മുല്ലപ്പള്ളി പരിഹസിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടുന്നത് പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മുല്ലപ്പള്ളി വിമർശിച്ചു. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
കെ കെ ശൈലജക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് മുല്ലപ്പള്ളി മാപ്പ് പറയണമെന്ന ആവശ്യവുമായി
ഡി വൈ എഫ് ഐ സംസ്ഥാന സെട്ട്രറിയേറ്റ് രംഗത്തെത്തി. നിപ്പയും കൊവിഡും ഉൾപ്പെടുന്ന മഹാമാരികളെ സർക്കാരും ജനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചാണ് നേരിട്ടതെന്ന് ഡി വൈ എഫ്‌ഐ പറഞ്ഞു.