Connect with us

Covid19

പ്രവാസികളെ പരിശോധിക്കാന്‍ വിദേശത്ത് ട്രൂനാറ്റ് കിറ്റ് ലഭ്യമാക്കാന്‍ ചര്‍ച്ച നടത്തുന്നു: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് കണ്ടെത്താന്‍ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ സൗകര്യമില്ലാത്ത ഗള്‍ഫ് രാജ്യങ്ങളില്‍ ട്രൂനാറ്റ് കിറ്റുകള്‍ ലഭ്യമാക്കുന്നതിന് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് ലഭ്യമാക്കുന്നതിന് എയര്‍ലൈന്‍ കമ്പനികളുടെ സഹകരണവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ആവശ്യമുണ്ടെന്നും കോവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

യുഎഇയിലും ഖത്തറിലും നിലവില്‍ പരിശോധനാ സൗകര്യം ഉണ്ട്. പരിശോധനാ സൗകര്യം ലഭ്യമല്ലാത്ത കുവൈത്ത്, ബെഹ്‌റിന്‍, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന പ്രവാസികളുടെ പരിശോധനക്ക് ട്രൂനാറ്റ് കിറ്റുകള്‍ ലഭിക്കുന്നത് സൗകര്യമാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി ഇതുവരെ 2,79,657 ആളുകളാണ് സംസ്ഥാനത്ത് എത്തിയത്. ഇവരില്‍ 1172 പേര്‍ക്ക് പരിശോധനയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Latest