National
ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാര്‍ റദ്ദാക്കി റെയില്‍വേ

ന്യൂഡല്‍ഹി| ലഡാക്ക് സംഘര്‍ഷത്തിന് തൊട്ടുപിന്നാലെ ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ പദ്ധതി കരാര്‍ റെയില്‍വേ അവസാനിപ്പിച്ചു. കാണ്‍പൂര്‍ ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 471 കിലോമീറ്റര്‍ സിഗ്നലിംഗും ടെലികോം കരാറുമാണ് റദ്ധാക്കിയത്.
അതേസമയം, പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. 2016ലാണ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചത്. നാല് വര്‍ഷം പിന്നിട്ടും പദ്ധതിയുടെ 20 ശതമാനം മാത്രമെ പൂര്‍ത്തിയാക്കിയിട്ടുള്ളു. ലോകബേങ്ക് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്.
ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യക്ക് 20 ജവാന്‍മാരെ നഷ്ട്ടപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നു വന്നിരുന്നു. ഇതിനിടയിലാണ് റെയില്‍വേ ചൈനീസ് കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.