Connect with us

Uae

കൊറോണ; രണ്ടാംഘട്ട സൗജന്യ പരിശോധന ആരംഭിച്ചു

Published

|

Last Updated

അൽഐൻ | കൊവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി അൽ ഐൻ വ്യവസായ മേഖലയിൽ സൗജന്യ വൈറസ് പരിശോധനകളുടെയും അണുനശീകരണ പ്രവർത്തനങ്ങളുടെയും രണ്ടാംഘട്ടം ആരംഭിച്ചതായി അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു.

അബുദാബിയിലുടനീളം നടപ്പിലാക്കുന്ന തീവ്ര കൊവിഡ്-19 പരിശോധന പരിപാടികളുടെ ഭാഗമായാണ് നടപടികൾ. അൽ ഐൻ വ്യവസായ മേഖലയിലെ തൊഴിലാളികളുടെയും താമസക്കാരുടെയും ഇടയിൽ കൊവിഡ്-19 പരിശോധനകൾ വ്യാപകമാക്കുന്നതിലൂടെ മേഖലയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

അനധികൃത താമസക്കാർക്കും ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമനടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻതൂക്കം നൽകുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ആരോഗ്യ സുരക്ഷാപ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ അണുവിമുക്തമാക്കുന്ന മേഖലകളിൽ ചില നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Latest