Connect with us

Covid19

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം രോഗികള്‍ക്കൊപ്പം വാര്‍ഡില്‍; തമിഴ്‌നാട് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി

Published

|

Last Updated

ചെന്നൈ | ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രി വാര്‍ഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. മുപ്പതോളം രോഗികളുള്ള വാര്‍ഡിലാണ് സുരക്ഷാ മുന്‍കരുതല്‍ പോലും പാലിക്കാതെ മൃതദേഹം ഉപേക്ഷിച്ചത്. എട്ട് മണിക്കൂറിലധികമാണ് മൃതദേഹം വാര്‍ഡില്‍ കിടന്നത്.
തിങ്കളാഴ്ച രാവിലെ എട്ടിനാണ് ചെന്നൈ സ്വദേശിയായ 54കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചത് . ഇയാളുടെ മൃതദേഹമാണ് വാര്‍ഡില്‍ നിന്ന് മാറ്റാനെടുത്തത് എട്ട് മണിക്കൂറിലധികം സമയം.

മൃതദേഹം കറുത്ത പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് രോഗികള്‍ക്കിടയില്‍ തന്നെ ഉപേക്ഷിച്ച് ജീവനക്കാര്‍ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ഉത്തരവെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷമാണ്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയില്‍ വാര്‍ഡിലെ രോഗികളിലൊരാള്‍ പകര്‍ത്തിയ ചിത്രമാണെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നുവെന്നുമാണ് വാദം.

Latest