Connect with us

National

ഡല്‍ഹി ആരോഗ്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്‌നിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. രണ്ടാം പരിശോധനയിലാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ഒന്നാം പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

ആം ആദ്മി എംഎല്‍എയും ദേശീയ വക്താവുമായ അതിഷിക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അതിഷിയെ ചൊവ്വാഴ്ചയാണ് കൊവിഡ് പരിശോധനക്ക് വിധേയയാക്കിയത്. കല്‍ക്കാജി നിയമസഭാ മണ്ഡലത്തെയാണ് അവര്‍ പ്രതിനിധാനം ചെയ്യുന്നത്.

കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് അരവിന്ദ് കെജരിവാളിനെ നേരത്തേ പരിശോധനക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാണ്.