Connect with us

National

മോറട്ടോറിയം കാലത്തെ പലിശ: ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി ആഗസ്റ്റിലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി| മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടി. ഹരജി ആഗസ്റ്റ് ആദ്യവാരത്തില്‍ പരിഗണിക്കാനാണ് വീണ്ടും നീട്ടി വെച്ചിരിക്കുന്നത്. ആഗ്ര സ്വദേശിയായ ഗജേന്ദ്ര ശര്‍മയാണ് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച മോറോട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം

അതേ സമയം പലിശ ഒഴിവാക്കാനാകില്ലെന്നും അത് ബേങ്കുകളുടെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്നാണ് റിസര്‍വ് ബേങ്ക് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് ജൂണ്‍ 12ന് വാദം കേള്‍ക്കാന്‍ മാറ്റിവെക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി ഇത് വീണ്ടും ആഗസ്റ്റിലേക്ക് നീട്ടിവെക്കുകയായിരുന്നു. അതേ സമയം വായ്പകളുടെ മോറട്ടോറിയം പദ്ധതി അവലോകനം ചെയ്യാനും കാര്‍ഷികം ഉള്‍പ്പെടെയുള്ള വിവിധ മേഖലകള്‍ക്കനുസൃതമായി പദ്ധതി ആവിഷ്‌കരിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനും ആര്‍ബിഐക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

Latest