Connect with us

National

ആരോഗ്യപ്രവർത്തകർക്ക് ഒരാഴ്ച ക്വാറന്റൈൻ ഏർപ്പെടുത്തണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡൽഹി| ആരോഗ്യപ്രവർത്തകർക്ക് ഒരാഴ്ച ക്വാറന്റൈൻ ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. കൊവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയ ആരോഗ്യപ്രവർത്തകർക്കാണ് ക്വാറന്റൈൻ നൽകേണ്ടത്. ഇത് സംബന്ധിച്ച ഉത്തരവ് നാളെത്തന്നെ ഇറക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

ആരോഗ്യപ്രവർത്തകർക്ക് ക്വാറന്റൈൻ ഒരുക്കാനായി പഞ്ച നക്ഷത്ര ഹോട്ടലുകളിൽ വരെ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇവർക്ക് ശബളം കൃത്യമായി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ആരുഷി ജയിൻ, ഡോക്ടർ ജെറിയിൽ ബനിയറ്റ് എന്നിവരുടെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

Latest