Kerala
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14 ലക്ഷത്തോളം വോട്ടര്‍മാര്‍ ഇക്കുറി വര്‍ദ്ധിക്കുമെന്നാണ് കണക്ക്. ഇന്ന് പുറത്തിറക്കുന്ന പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നവര്‍ക്ക് ഇനിയുളള ദിവസങ്ങളില്‍ അപേക്ഷ നല്‍കാം. തുടര്‍ന്ന് പുതിക്കിയ വോട്ടര്‍ പട്ടിക ആഗസ്റ്റില്‍ പ്രസിദ്ധീകരിക്കും.
കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതി. അതിനിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനകം തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. വോട്ടര്‍ പട്ടികയില്‍ പരമാവധി പേരെ ചേര്‍ക്കുന്നതിനുള്ള നടപടികളിലേക്ക് നാളെ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കടക്കും.
---- facebook comment plugin here -----