Connect with us

Saudi Arabia

നീറ്റ്: ഗള്‍ഫില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണം- ആര്‍ എസ് സി

Published

|

Last Updated

ദമാം  | നീറ്റ് പരീക്ഷകള്‍ ജൂലൈ 26 ന് നടത്താന്‍ നിശ്ചയിച്ച സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ച് ഇവിടെയുള്ള കുട്ടികള്‍ക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യം ഒരുക്ക ണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കും ആരോഗ്യ മന്ത്രാലയത്തിലേക്കും ആര്‍ എസ് സി കത്തയക്കുകയും ചെയ്തു. കൊവേിഡ് വ്യാപന പശ്ചാത്തലത്തില്‍ വിമാന സര്‍വീസ് ഇല്ലാത്തതിനാലും മറ്റു നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലും യാത്രാപ്രയാസം നേരിടുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും പരീക്ഷ എഴുതാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയിലാണ്.

ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും ആര്‍ എസ് സി ആവശ്യപ്പെട്ടു. നീറ്റിന് വേണ്ടി രജിസ്റ്റര്‍ ചെയ്ത 2400 വിദ്യാര്‍ഥികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലുളളത്.ആവശ്യമെങ്കില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാനും നടത്തിപ്പിനായി സന്നദ്ധസേവകരെ നല്‍കാനും തയ്യാറാണെന്നും ആര്‍ എസ് സി കത്തിലൂടെ അധികൃതരെ അറിയിച്ചു.

---- facebook comment plugin here -----

Latest