Covid19
യോഗി ആദിത്യനാഥിന്റെ ഹെല്‍പ്‌ലൈന്‍ ഓഫീസിലെ 80 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ലക്‌നോ | യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെല്‍പ്‌ലൈന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന 80 ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നാലഞ്ച് ദിവസം മുമ്പാണ് ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
1076 ഹെല്‍പ്‌ലൈന്‍ നമ്പറിന്റെ പ്രവര്‍ത്തനം സ്വകാര്യ കമ്പനിയാണ് നിയന്ത്രിച്ചിരുന്നത്. ഇവിടെ ജോലി ചെയ്യുന്നവര്‍ എല്ലാവരും കൃത്യമായി മാസ്‌ക് ധരിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മാസ്‌ക് ധരിച്ച് ആളുകള്‍ ജോലി ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സ്വകാര്യ കമ്പനി പുറത്തുവിടുകയും ചെയ്തിരുന്നു.
ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കമ്പനിക്ക് എതിരെ എന്തെങ്കിലും നടപടി ഉണ്ടായോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല. കഴിഞ്ഞ വര്‍ഷമാണ് 1076 ഹെല്‍പ്‌ലൈന്‍ ഓഫീസിന് യോഗി ആദിത്യനാഥ് തുടക്കമിട്ടത്.