Kerala
കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ തീകൊളുത്തി മരിച്ചു

തിരുവനന്തപുരം | ജില്ലയിലെ ആറ്റിങ്ങല്‍ വിളയില്‍ മൂലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തീ കൊളുത്തി മരിച്ചു. മണമ്പൂര്‍ സ്വദേശി സുനില്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം.
ദുബൈയില്‍ നിന്ന് എത്തിയ സുനില്‍ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നു. പെട്രോളുമായി ഭാര്യവീടിന് സമീപമെത്തിയ ഇയാള്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് സുനില്‍ ഭാര്യയുമായി വേര്‍പിരിഞ്ഞിരുന്നു.
---- facebook comment plugin here -----