International
ദക്ഷിണകൊറിയയുമായി പ്രവര്‍ത്തിച്ചുവന്ന ഓഫീസ് നോര്‍ത്ത് കൊറിയ തകര്‍ത്തു

പ്യോംങ്ങാംഗ്| അതിര്‍ത്തി നഗരമായ കെയ്‌സോങ്ങില്‍ ദക്ഷിണകൊറിയയുമായി ചേര്‍ന്ന് സംയുക്തമായി നടത്തി വന്ന ഒഫീസ് വടക്കന്‍ കൊറിയ തകര്‍ത്തു. കൊറിയന്‍ അതിര്‍ത്തികളില്‍ നോര്‍ത്ത് കൊറിയ സൈനിക നീക്കത്തിന് ഉത്തരവിട്ട് ഏതാനും മണിക്കൂറുകള്‍ക്കകമാണ് നടപടി.
ഇരുകൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 2018ലാണ് ഈ ഓഫീസ് അതിര്‍ത്തിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കൊവിഡ് 19നെ തുടര്‍ന്ന് ജനുവരി മുതല്‍ ഇവിടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടന്നിരുന്നില്ല.
ഉത്തരകൊറിയയും ദക്ഷിണ കൊറിയിയും തമ്മിലുള്ള ബന്ധം ആഴ്ചകളായി പുകഞ്ഞുകൊണ്ടിരിക്കുകയാണ്. തെക്കന്‍ അതിര്‍ത്തിയില്‍ ചില അജണ്ടകള്‍ നടപ്പാക്കുന്നതിനെ തുടര്‍ന്നാണിത്. ഈ ഓഫീസ് പൊളിക്കുമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് നേരത്തേ പ്രസ്താവിച്ചിരുന്നു.
---- facebook comment plugin here -----