Covid19
ബെയ്ജിംഗില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമാണെന്ന് ഔദ്യോഗിക മുന്നറിയപ്പ്

ബെയ്ജിംഗ്| ചെനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമാണെന്ന് ഔദ്യോഗിക വൃത്തങ്ങളുടെ മുന്നറിയിപ്പ്.
27 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇവിടെ കൂടതല്‍ പരിശോധനക്കും ആളുകളെ ട്രെയ്‌സ് ചെയ്യുന്നതിനും പുതിയ പദ്ധതി നടപ്പാക്കി. തലസ്ഥാന നഗരയിലെ ഷിന്‍ഫാഡി ഭക്ഷ്യമാര്‍ക്കറ്റിലാണ് കൊവിഡ് 19 വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്.
പരിശോധനയിലൂടെയും ലോക്ക്ഡൗണിലൂടെയും ചൈന വൈറസിനെ നിയന്ത്രണവിധേയമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 106 കേസുകളാണ് ബെയ്ജിങ്ങില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്ന് നഗരത്തിലെ 30 ഓളം മേഖലകള്‍ അടച്ചുപൂട്ടിയ സര്‍ക്കാര്‍ ആയിരത്തോളം പേരില്‍ പരിശോധന നടത്തി. തലസ്ഥാനത്തെ സ്ഥിതി അതീവ മോശമാണെന്ന് അധികൃതര്‍ പറഞ്ഞു.
ലോകാരോഗ്യസംഘടന ഇതിനെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഭക്ഷ്യമാര്‍ക്കറ്റിലെയും റെസ്റ്റോറന്റിലെയും സര്‍ക്കാര്‍ ക്യാന്റിനിലെയും എല്ലാ ഉടമസ്ഥരിലും മാനേജര്‍മാരിലും പരിശോധന നടത്തിയെന്നും അധികൃതര്‍ പറഞ്ഞു. ഒരു ദിവസം 90,000 പേരില്‍ മാത്രം പരിശോധന നടത്തുന്നതിനുള്ള സംവിധാനമേ ബെയ്ജിംഗില്‍ നിലവിലുള്ളു.