Covid19
ഡൽഹി ആരോഗ്യമന്ത്രിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

ന്യൂഡൽഹി| കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ പരിശോധനാഫലം നെഗറ്റീവ്. തനിക്ക് കടുത്ത പനിയും ശ്വസിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ടെന്ന് അറിയിച്ചതിനെ തുടര്ർന്നാണ് അദ്ദേഹത്തെ ഇന്നലെ രാത്രി രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ വെന്‌റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
ദിവസങ്ങൾക്കു മുമ്പ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് സ്വയം നിരീക്ഷണത്തിലേക്ക് മാറിയിരുന്നെങ്കിലും സ്രവ പരിശോധനാഫലം നെഗറ്റീവായിരുന്നു.
---- facebook comment plugin here -----